ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ന്; പൊതു സ്ഥലത്ത് പൊങ്കാലയിടാന്‍ വിലക്ക്
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ശനിയാഴ്ചയാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര കോമ്ബൗണ്ടിലോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാമെന്നും കുത്തിയോട്ട നേര്‍ച്ച ക്ഷേത്രത്തില്‍ തന്നെ പരിമിതപ്പെടുത്തിയെന്നും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആചാരങ്ങള്‍ പാലിച്ച് പൊങ്കാല ഉത്സവം നടത്താനാണ് ക്ഷേത്രം ട്രസ്റ്റിന്റെ തീരുമാനം. ഫെബ്രുവരി 19നു തോറ്റം പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിനു തുടക്കമാകും. പൊങ്കാല ദിവസമായ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10.50 ന് […]