പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് കോടതി, പണം കൊടുക്കേണ്ടത് പൊലീസുകാരിയെന്ന് സര്‍ക്കാര്‍
കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് സര്‍ക്കാരിനോട് കോടതിയുടെ ചോദ്യം. എന്നാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാദ്ധ്യത പൊലീസുകാരിയ്‌ക്കെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എട്ടു വയസുകാരിക്ക് സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്‌ചയ്ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് […]