എന്നേയും സുധാകരനേയും തെറ്റിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശ്രമം: വി ഡി സതീശന്‍
കണ്ണൂര്‍ | ഡി സി സി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ചില നേതാക്കളെ ഉന്നംവെച്ച് കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. കോണ്‍ഗ്രസിനുള്ളിലെ ചിലര്‍ തന്നെയും കെ പി സി സി പ്രസിഡന്റ് കെ സുധാകരനെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമം നടക്കുന്നതായി സതീശന്‍ ആരോപിച്ചു. ഇപ്പോള്‍ ഒരു പണിയും ഇല്ലാതായ ചിലരാണ് കുത്തിത്തിരിപ്പിന് പിന്നില്‍. പരിധി വിട്ടാല്‍ ഇത് കൈകാര്യം ചെയ്യുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി. താന്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നുവെന്നാണ് ചിലരുടെ […]