കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയ്ക്ക് നേരെ അജ്ഞാത ആക്രമണം, പുറത്തേക്ക് ചാടിയ യുവതിക്ക് തലക്ക് പരിക്ക്
കൊച്ചി : ഏറണാകുളം കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ ആക്രമണം. അജ്ഞാതന്‍ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരി വാങ്ങി. ആക്രമണത്തിനിടയില്‍ യുവതി ട്രെയിനിനു പുറത്തേക്കു ചാടി. വീഴ്ചയില്‍ തലയ്ക്കു പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ രാവിലെ 10 മണിയോടെയാണു സംഭവം. ചെങ്ങന്നൂരില്‍ ജോലിക്കു പോകാനായി മുളന്തുരുത്തിയില്‍നിന്നാണു യുവതി ട്രെയിനില്‍ കയറിയത്. കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ അജ്ഞാതന്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചു കുത്തുമെന്നു യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങുകയായിരുന്നു. വീണ്ടും […]