വായുവില്‍ നിന്നും നേരിട്ട് വെള്ളം, വില 5 രൂപ; ശ്രദ്ധേയ പദ്ധതിയുമായി സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷന്‍
ഹൈദരാബാദ്: വായുവില്‍ നിന്നും നേരിട്ട് കുടിവെള്ളം ലഭ്യമാക്കുന്ന ‘അറ്റ്‌മോസ്‌ഫെറിക് വാട്ടര്‍ ജനറേറ്റര്‍‘ സംവിധാനവുമായി സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷന്‍. കുപ്പിയില്‍ എട്ട് രൂപയ്ക്കും അല്ലാതെ അഞ്ച് രൂപയ്ക്കുമാണ് വെള്ളം നല്‍കുന്നത്. ഹരിത പദ്ധതിയും ജലസംരക്ഷണവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ നടപ്പാക്കിയത്. മൈത്രി അക്വാട്ടെക്കാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഈ സാങ്കേതികവിദ്യയിലൂടെ 1000 ലിറ്റര്‍ വെള്ളം ഒരു ദിവസം ഉല്‍പ്പാദിപ്പിക്കാനാകും. ജലസംഭരണി സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നതിനാല്‍ ദിവസങ്ങളോളം വെള്ളം ശുദ്ധിയോടെ സൂക്ഷിക്കാനും സാധിക്കും. വെള്ളം ശുദ്ധീകരിച്ച് കുപ്പികളിലാക്കി […]