എ.എസ്.ഐയെ വെടിവെച്ചുകൊന്ന സംഭവം: പ്രതികളെ തിരിച്ചറിഞ്ഞു, തീവ്രവാദ ബന്ധമെന്ന് സംശയം
തിരുവനന്തപുരം: കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ സംശയനിഴലില്‍. തൗഫീഖ്, അബ്ദുള്‍സമീര് എന്നിവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇവരാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്നാണ് പോലീസ് കരുതുന്നത്. നക്‌സല്‍ തീവ്രവാദ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം സംഭവത്തിലുള്‍പ്പെട്ടനാല് പേര്‍ തമിഴ്‌നാട്ടിലേക്കു കടന്നെന്നും കരുതുന്നു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് കളിയിക്കാവിളയിലെ തമിഴ്നാട് പോലീസിന്റെ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സണ്‍ എന്ന എഎസ്‌ഐയെരണ്ട് പേര്‍ വെടിവെച്ചുകൊലപ്പെടുത്തിയത്. വില്‍സണ്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ശബ്ദം കേട്ട് […]