‘കോവിഡില്‍ കുടുംബത്തിന് തുണയാകണം’; അശ്വിന്‍ ഐ.പി.എല്‍ വിട്ടു
ചെന്നൈ: ഡല്‍ഹികാപ്പിറ്റല്‍സ് താരം രവിചന്ദ്രന്‍ അശ്വിന്‍ ഐ.പി.എല്ലില്‍ നിന്നും ഇടവേളയെടുത്തു. കോവിഡിനെതിരെ പോരാടുന്ന കുടുംബത്തിന് തുണയാകാനാണ് തന്‍റെ തീരുമാനമെന്ന് അശ്വിന്‍ അറിയിച്ചു. ഞായറാഴ്ച സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ വിജയിച്ച ശേഷമായിരുന്നു അശ്വിന്‍റെ അഭിപ്രായ പ്രകടനം. കാര്യങ്ങളെല്ലാം ശരിയായ ദിശയിലായാല്‍ ടൂര്‍ണമെന്‍റിലേക്ക് മടങ്ങിവരാം എന്ന് ഉറപ്പുനല്‍കിയാണ് അശ്വിന്‍മടങ്ങിയത്. ഇത്തരം ബുദ്ധിമുേട്ടറിയ സമയത്ത് കുടുംബത്തെ പിന്തുണക്കണമെന്ന് കരുതുന്നതായും അശ്വിന്‍ ട്വീറ്റില്‍ പറഞ്ഞു. തന്‍റെ ട്വിറ്റര്‍ പ്രൊഫൈലിന്‍റെ പേര് Stay home stay safe! Take your vaccine എന്നാക്കി അശ്വിന്‍ […]