Blog Post

Karanavars > News >

മ്യൂസിയത്തിലെ ടോയ്ലെറ്റുകളില്‍ ആര്യ രാജേന്ദ്രന്റെ മിന്നല്‍ പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ മുന്നറിയിപ്പില്ലാതെ മിന്നല്‍ പരിശോധന നടത്തി മേയര്‍ ആര്യ രാജേന്ദ്രന്‍.ഇന്നലെയായിരുന്നു മേയറുടെ സന്ദര്‍ശനം. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. മ്യൂസിയത്തിലെ സുലഭ് ടോയ്ലെറ്റുകളിലെത്തുന്ന പെണ്‍കുട്ടികളോട് ജീവനക്കാര്‍ മോശമായി പെരുമാറുകയും ബാക്കി പണം നല്‍കാതിരിക്കുകയും ചെയ്യുന്നുവെന്ന് പലരും പരാതി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് സുലഭിന്റെ നിയന്ത്രണത്തിലുള്ള ചില ടോയ്ലെറ്റുകളിലെത്തുന്നവരില്‍ നിന്നും ഇത്തരം പരാതികള്‍ തുടര്‍ച്ചയായി ഉണ്ടാവുകയാണെന്നും ഇതു ചൂണ്ടിക്കാട്ടി സുലഭ് മാനേജ്‌മെന്റിന് കത്തയയ്ക്കുമെന്നും മേയര്‍ പറഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെ മ്യൂസിയം സ്റ്റേഷന്റെ ഗേറ്റിനരികിലുളള ടോയ്ലെറ്റിലാണ് മേയര്‍ ആദ്യമെത്തിയത്. […]

Read More

തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷ അക്രമം: സിപിഐഎം കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ചെന്ന് മേയര്‍

തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷ അക്രമം. സി പി ഐ എം കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ചെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. പലകൗണ്‍സില്‍ അംഗങ്ങളെയും ആക്രമിക്കുന്ന സമീപനം ആണ് ബിജെപി സ്വീകരിച്ചതെന്നും പ്രതിപക്ഷം രാഷ്ട്രീയപരമായി മാത്രമാണ് ബജറ്റിനെ കണ്ടതെന്നും ആര്യാരാജേന്ദ്രന്‍ പറഞ്ഞു ഇത്തവണ ബജറ്റ് യോഗം വിപുലമായാണ് നടത്തിയത്. 9 തവണ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചേര്‍ന്നു. എല്ലാ കൗണ്‍സിലര്‍മാര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവസരം നല്‍കി. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലെ ഞങ്ങളുടെ അഭിപ്രായങ്ങളും ബജറ്റില്‍ ഉള്‍കൊള്ളിക്കാന്‍ കഴിഞ്ഞു. […]

Read More

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

തിരുവനന്തപുരം: ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. ഒരു മാസത്തിനുശേഷം വിവാഹമുണ്ടാകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെന്ന് സച്ചിന്‍െറ പിതാവ് പറഞ്ഞു. ബാലസംഘം, എസ്.എഫ്.ഐ പ്രവര്‍ത്തന കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ ദേവ്. കോഴിക്കോട് ഗവ. ആര്‍ട്സ് കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയിട്ടുണ്ട്. കോഴിക്കോട് ലോ കോളജില്‍നിന്ന് നിയമ ബിരുദവും നേടി. തിരുവനന്തപുരം ആള്‍ സെയിന്റ്സ് കോളജ് വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും […]

Read More

പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഏറ്റവും പിന്നിലെന്ന ‘ഖ്യാതി’ നേടി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: വാര്‍ഷിക പദ്ധതി ചെലവില്‍ സംസ്ഥാനത്ത് തലസ്ഥാന നഗരസഭ ഏറ്റവും പിന്നില്‍. വാര്‍ഷിക പദ്ധതിക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗീകാരം ലഭിച്ചിട്ടും സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ശേഷിക്കേ കോര്‍പ്പറേഷന്റെ പദ്ധതി ചെലവ് വെറും 26.24 ശതമാനം മാത്രമാണ്. കഴിഞ്ഞ മാസം 27ന് തയ്യാറാക്കിയ കണക്ക് പ്രകാരം പദ്ധതി ചെലവ് 17 ശതമാനമായിരുന്നു. ഈ സമയത്ത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിനായി നല്‍കിയ തുകയില്‍ ചെലവഴിച്ചത് ഒരു ശതമാനവും. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 8.62 കോടി ലഭിച്ചിട്ടും […]

Read More

‘മേയര്‍ക്ക് പ്രായവും ജനാധിപത്യ ബോധവും കുറവാണ്’; നികുതി വെട്ടിപ്പ് നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി വെട്ടിപ്പ് നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം. വ്യാജ രേഖ ചമച്ച്‌ പണം തട്ടിയതില്‍ സാധാരണ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എം. വിന്‍സെന്‍റ് ആരോപിച്ചു. നികുതി അടച്ച രസീത് കൈവശമില്ലാത്തവര്‍ എന്തു ചെയ്യുമെന്നും അവരുടെ ആശങ്കക്ക് എന്താണ് പരിഹാരമെന്നും എം. വിന്‍സെന്‍റ് ചോദിച്ചു. നഷ്ടപ്പെട്ട തികുതി തുക തിരികെ ലഭിക്കുന്ന കാര്യത്തില്‍ വ്യക്തമായ മറുപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എം. വിന്‍സെന്‍റ് വിമര്‍ശനം ഉയര്‍ത്തി. മേയര്‍ക്ക് പ്രായവും […]

Read More

മേയറെ കാണാന്‍ നല്ല സൗന്ദര്യമുണ്ട് പക്ഷേ? സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.മുരളീധരന്‍

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി കെ.മുരളീധരന്‍ എം പി. കാണാന്‍ മേയര്‍ക്ക് നല്ല സൗന്ദര്യമുണ്ട് , പക്ഷേ വായില്‍ നിന്ന് വരുന്നത് ഭരണി പാട്ടാണെന്നും അധിക്ഷേപിച്ചു.നഗരസഭയിലെ പ്രതിപക്ഷ പാര്‍ട്ടി സമരത്തില്‍ പങ്കെടുക്കവെയാണ് മുരളീധരന്റെ പരാമര്‍ശം. ‘കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്, പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വായില്‍ നിന്നും വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ സമയം കഴിയുമ്ബോഴേക്കും സംഭവം തീരും. ഇങ്ങനെ ഒരുപാട് […]

Read More

കോവിഡ്​ വ്യാപകം; ആധുനിക ശ്​മശാനം ഒരുക്കിയിട്ടുണ്ടെന്ന്​ തിരുവനന്തപുരം മേയര്‍; വിവാദമായതോടെ പോസ്​റ്റ്​ പിന്‍വലിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്ബോള്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചതിന്റെയും അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് ട്രോളുകളുടെ പൂരമാണിപ്പോള്‍. ‘രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്ക്കാരത്തിനായി ഉള്ളത്.’ ഇതായിരുന്നു മേയര്‍ പങ്കുവച്ച പോസ്റ്റ്. […]

Read More

ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി എല്‍ഡിഎഫിലെ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില് ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. വോട്ട് നില ഇങ്ങനെ: ആര്യ രാജേന്ദ്രന്‍ (എല്‍ഡിഎഫ്) – 54, സിമി ജ്യോതിഷ് (എന്‍ഡിഎ) – 35, മേരി പുഷ്പം (യുഡിഎഫ്) – 09. ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന്‍ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് ആര്യ വിജയിച്ചത്. […]

Read More