ദില്ലിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍, സൗജന്യ വൈഫൈയിലൂടെ മറുപടി നല്‍കി കെജ്രിവാള്‍
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ദില്ലി കേന്ദ്രീകരിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളെ നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം റദ്ദാക്കിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ നീക്കം. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന സമരങ്ങളുടെ പേരില്‍ ദില്ലിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് വിരോധാഭാസമാണ് എന്നാണ് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. രാജ്യതലസ്ഥാനത്ത് അക്രമങ്ങള്‍ അരങ്ങേറുകയാണ് എന്നും അതിനെതിരെ കെജ്രിവാള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി ആരോപിച്ചിരുന്നു. കലാപം നടത്താന്‍ […]