ഡല്‍ഹിയില്‍ 991 അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ടു; അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് യൂനിയന്‍
ന്യൂഡല്‍ഹി: ശമ്ബള വര്‍ധന ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് ഡല്‍ഹി സര്‍ക്കാര്‍ പിരിച്ചുവിട്ട 991 അങ്കണവാടി സ്ഥിരംജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി ഡല്‍ഹി അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന്‍. മേയ് ഒന്‍പതുമുതല്‍ ഡല്‍ഹി വനിതാശിശുവകുപ്പിന് മുന്നില്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് യൂനിയന്‍ ജനറല്‍ സെക്രട്ടറി കമല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെജ്‌രിവാള്‍ സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായാണ് പെരുമാറുന്നതെന്നും പിരിച്ചുവിട്ട തൊഴിലാളികളില്‍ ഭൂരിഭാഗവും നിര്‍ധന കുടുംബാംഗങ്ങളാണെന്നും ഇവര്‍ പറഞ്ഞു. നിയമവിരുദ്ധമായും ഏകപക്ഷീയമായും പിരിച്ചുവിട്ട എല്ലാ അങ്കണവാടി ജീവനക്കാരെയും ഹെല്‍പര്‍മാരെയും സര്‍ക്കാര്‍ തിരിച്ചെടുക്കണം. പ്രതിഷേധക്കാര്‍ക്കെതിരെ […]