അര്‍ണബ് ഗോസ്വാമി അറസ്റ്റിൽ
റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്ബ് 53 കാരനായ ഒരു ആര്‍കിടെക്റ്റിന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേസ് അന്വേഷിക്കുന്ന അലിബാഗ് പൊലീസിലെ സംഘം അര്‍ണബിന്റെ വസതിയില്‍ രാവിലെ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ പൊലീസ് തന്നെ മര്‍ദിച്ചതായി അര്‍ണബ് ഗോസ്വാമി ആരോപിച്ചു. റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ജോലികള്‍ ചെയ്ത ആര്‍കിടെക്ടായിരുന്നു ആത്മഹത്യ ചെയ്തത്. […]