ഭരണപക്ഷത്തെ അമ്ബരപ്പിച്ച് പ്രതിപക്ഷം, രാജ്യം ശ്രദ്ധിക്കുന്ന പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച് കേരളനിയമസഭ
തിരുവനന്തപുരം: ഇന്നാരംഭിക്കുന്ന നിയമസഭാസമ്മേളനത്തില്‍ നയപ്രഖ്യാപനത്തിനായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി തടഞ്ഞു. നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണറെ നിയമസഭയില്‍ അംഗങ്ങള്‍ തടയുന്നത്. രാവിലെ 8.50ന് ഗവര്‍ണര്‍ സഭാമന്ദിരത്തിലെത്തി. അവിടെ ഗാര്‍ഡ് ഒഫ് ഓണര്‍ സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് ഡയസിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഗവര്‍ണറെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവും ഒപ്പമുണ്ടാകണമെങ്കിലും രമേശ് ചെന്നിത്തല ചടങ്ങില്‍ പങ്കെടുത്തില്ല. അതേസമയം, ഭരണപക്ഷം പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും […]