Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
arif mohammad khan Archives - Karanavars

Blog Post

Karanavars > News >

എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല?; പെണ്‍കുട്ടിയെ അപമാനിച്ച സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ ഗവര്‍ണര്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സ്ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സംഭവമെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമസ്തയുടെ നടപടി അപമാനമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു. പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ച സമസ്തയുടെ നടപടിയില്‍ താന്‍ അങ്ങേയറ്റം നിരാശനാണ്. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കണമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരം പ്രസ്താവന നടത്തിയിട്ടും സമസ്തയ്‌ക്കെതിരെ നടപടിയെടുക്കാത്തത്? സമസ്ത നേതാവിന്റെ ഭാഗത്തുനിന്നുണ്ടായത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. കേസെടുക്കാത്തതില്‍ തനിക്ക് […]

Read More

കെ റെയില്‍ സമരം; സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ല- ഗവര്‍ണര്‍

കെ റെയില്‍ പ്രതിഷേധത്തില്‍ സ്ത്രീകള്‍ക്കു നേരെ ബല പ്രയോഗം പാടില്ലെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. ചെയ്യുന്നത് ശരിയാണോയെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തട്ടെ. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധത്തിനിടെ കെ റെയിലില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും തന്റെ നിലപാട് സര്‍ക്കാരിനെ അറിയിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു. കെറെയില്‍ കല്ലിടലിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയില്‍ പ്രതിഷേധത്തിനിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പൊലീസ് ആക്രമണം അഴിച്ചു വിട്ടരുന്നു. സര്‍വേക്കെതിരെ പ്രതിഷേധിച്ച […]

Read More

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍; സര്‍ക്കാരിന് ആശ്വാസം

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.തുടര്‍ന്ന് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുകയായിരുന്നു. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം. ഓര്‍ഡിനന്‍സിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളിലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം […]

Read More

രാഷ്‌ട്രപതിക്ക്‌ ഡി ലിറ്റ്‌ ശുപാര്‍ശ ചെയ്‌തിരുന്നു; സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന്‌ ഗവര്‍ണര്‍

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ വി.സിയോട് നിര്‍ദേശിച്ചിരുന്നതായി സ്ഥിരീകരിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ശുപാര്‍ശ തള്ളിയപ്പോള്‍ വി.സിയെ വിളിച്ചതായും ഗവര്‍ണര്‍ സ്ഥിരീകരിച്ചു. ശുപാര്‍ശ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിളിച്ചെങ്കിലും സംസാരിക്കാനായില്ല. സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. കേരളയില്‍ ബിരുദദാനം നടത്താന്‍ രാഷ്ട്രപതിയെ വിളിക്കാനാവശ്യപ്പെട്ടെന്നും ചടങ്ങില്‍ രാഷ്ട്രപതിയെ ആദരിക്കാമെന്നുമുള്ള ശുപാര്‍ശ വെച്ചെന്ന് ഗവര്‍ണര്‍ ആദ്യമായാണ് സമ്മതിക്കുന്നത്. ശുപാര്‍ശ തള്ളിയപ്പോള്‍ വി.സിയെ വിളിച്ചു. സിന്‍ഡിക്കേറ്റ് വിളിക്കാനുള്ള നിര്‍ദ്ദേശം വി.സി നിരാകരിച്ചു. കണ്ണൂര് വിസി നിയമനം നിയമ വിരുദ്ധമായിരുന്നില്ലെന്നും ഗവര്ണര് […]

Read More

‘ഗവര്‍ണര്‍ എന്ന് പറയുന്നത് അനാവിശ്യമായ ആര്‍ഭാടം’: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനു നല്‍കിയ കത്തിനെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ – ഗവര്‍ണര്‍ തര്‍ക്കത്തില്‍ അയവില്ല. ഇപ്പോഴിതാ, ഗവര്‍ണറെ വിമര്‍ശിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ഗവര്‍ണര്‍ എന്ന് പറയുന്നത് അനാവിശ്യമായൊരു ആര്‍ഭാഡമാണെന്ന് വിചാരിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാണ് താനെന്നും അതുകൊണ്ട് തന്നെ അവരുടെ ചെയ്തികളും അങ്ങനെയൊക്കെതന്നെയായിരിക്കുമെന്ന് മുന്‍കൂട്ടി കാണുന്നുണ്ടെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറെ ചാന്‍സലറാക്കുന്നതെന്നും അതു […]

Read More

സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നിലപാട് ദുരൂഹം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം | കേരളത്തിലെ സര്‍വകലാശാല നിയമന വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്ന നിലപാട് ദുരൂഹമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കേണ്ട സാഹചര്യമില്ല. ചാന്‍സലര്‍ പദവിയിലിരിക്കുന്നയാള്‍ക്ക് വിവേചനാധികാരമുണ്ട്. ഒരുതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ട ആളല്ല ചാന്‍സലര്‍. ഗവര്‍ണറുമായി ഈ വിഷയത്തില്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല. ഗവര്‍ണറും സര്‍ക്കാറും ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. ഗവര്‍ണര്‍ തന്നെ ചാന്‍സലറായി തുടരണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്ന് കോടിയേരി പറഞ്ഞു.

Read More

ഇന്ത്യന്‍ ഭരണ ചരിത്രത്തിലെ അപൂര്‍വ കാഴ്ച, ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ വി മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഗാന്ധിയന്‍ മാര്‍ഗത്തിലൂള്ള തന്‍റെ പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ നല്‍കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണുതുറപ്പിക്കട്ടെയെന്ന് മുരളീധരന്‍ പറയുന്നു.വനിതാ മതില്‍ കെട്ടിയവരുടെ നാട്ടില്‍ ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണെന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കേരളത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ബഹു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ജിയ്ക്ക് […]

Read More

സര്‍ക്കാര്‍ എതിര്‍ത്തു: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നോട്ടീസ് തള്ളി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടീസിന് അവതരണാനുമതിയില്ല. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് നോട്ടീസിന് അനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയോ പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലനോ പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് യോജിച്ചില്ല. പ്രതിപക്ഷം യോഗത്തിന്റെ തീരുമാനത്തോട് വിയോജിച്ചു. കാര്യോപദേശക സമിതിയില്‍ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുമ്ബോള്‍ കാര്യോപദേശക സമിതിക്ക് വിടണമെന്ന് പ്രതിപക്ഷം വീണ്ടും ആവശ്യപ്പെട്ടേക്കും. തിങ്കളാഴ്ച സഭയില്‍ വിഷയം വീണ്ടും ഉന്നയിക്കാനാണ് പ്രതിപക്ഷ […]

Read More

ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്ത നടപടി:സ്പീക്കര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്ത നടപടിയെന്ന് എന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷത്തിനെതിരെ നടപടിയെടുക്കണമോ എന്ന കാര്യം ആലോചിച്ചിട്ടില്ല. പ്രതിപക്ഷാംഗങ്ങളെ വാച്ച്‌ ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കും. ബലംപ്രയോഗം കൂടാതെ ഗവര്‍ണര്‍ ഉള്‍പ്പടെയുളളവര്‍ക്ക് വഴിയൊരുക്കാനുള്ള നിര്‍ദേശമാണ് വാച്ച്‌ ആന്‍ഡ് വാര്‍ഡിന് നല്‍കിയിരുന്നത്. മന്ത്രിസഭ അംഗീകരിച്ച പോളിസിയാണ് ഗവര്‍ണര്‍ സഭയെ അറിയിക്കുന്നത്. അതിന് മാറ്റം വരുത്താന്‍ മുന്‍കാലങ്ങളിലെ ഗവര്‍ണര്‍മാരും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ ഗവര്‍ണറും തയ്യാറായിട്ടില്ല. […]

Read More

ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു; ഇനി മുതല്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ; രാജ് ഭവന് മുന്നില്‍ ബോര്‍ഡ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിരായതോടെ ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഏര്‍പ്പെടുത്തിയത്. ബുധനാഴ്ച മുതലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഇതിന്റെ ഭാഗമായി രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കിയും മാറ്റി. ഇക്കാര്യം വ്യക്തമാക്കുന്ന ബോര്‍ഡും രാജ്ഭവന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷയ്ക്ക് മാത്രം അമ്ബതോളം ഉദ്യോഗസ്ഥരാണ് ഇനിമുതല്‍ ഗവര്‍ണര്‍ക്കൊപ്പം ഉണ്ടാവുക. നേരത്തെ ഇസഡ് കാറ്റഗറിയിലാണ് ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നത്. എന്നാല്‍ പൗരത്വ […]

Read More
  • 1
  • 2