കളം നിറഞ്ഞ് മെസി: ഇറ്റലിയെ തകര്‍ത്ത് ഫൈനലിസിമ കപ്പ് അര്‍ജന്റീനയ്ക്ക്
മാഞ്ചസ്റ്റര്‍: യൂറോ കപ്പ്– കോപ്പാ അമേരിക്ക ചാമ്ബ്യന്മാരുടെ പോരാട്ടമായ ഫൈനലിസിമ കപ്പ് അര്‍ജന്റീനയ്ക്ക്.ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. ലൗട്ടരോ മാര്‍ട്ടിനസും ഡി മരിയയും പൗളോ ഡിബാലയുമാണ് അര്‍ജന്റീനക്കായി ഗോളുകള്‍ നേടിയത്. സൂപ്പര്‍ താരം ലയണല്‍ മെസി രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞു. കളിയിലെ താരവും മെസി തന്നെയാണ്. അപരാജിതരായി 32 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അര്‍ജന്റീന മുന്നേറുന്നത്. വെബ്ലിയില്‍ തുടക്കം മുതല്‍ അര്‍ജന്റീനയുടെ നിയന്ത്രണമായിരുന്നു. 28-ാം മിനിറ്റില്‍ മെസിയുടെ മുന്നേറ്റം മാര്‍ട്ടിനസ് പന്ത് വലയിലാക്കി ലീഡ് […]