ബ്ലാക്ക് ഫംഗസ് വരാന്‍ പ്രധാന കാരണം മാസ്‌ക് കൈകാര്യം ചെയ്യുന്ന രീതി ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ന്യൂഡല്‍ഹി : രാജ്യത്ത് ഇതുവരെ 11,717 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗുജറാത്തില്‍ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കപ്പെടുന്നത് വ്യാപകമായതോടെ ഫംഗസിനെ മഹാമാരിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം മാസ്‌ക് വഴി ബ്ലാക്ക് ഫംഗസ് ബാധ പകരുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. വെറുതേ മാസ്‌ക് വയ്ക്കുന്നതു കൊണ്ടല്ല. ഇതില്‍ ഈര്‍പ്പം പറ്റുമ്ബോഴാണ് […]