സതീശനെതിരായ അന്‍വറിന്റെ ആക്ഷേപം ചട്ടലംഘനം; സഭാ രേഖകളില്‍ നിന്ന് നീക്കി സ്‌പീക്കര്‍, പ്രതിപക്ഷ നേതാവിന്റെ മറുപടിയും നീക്കി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ നിലമ്ബൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ ആക്ഷേപം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്‌തു. പറവൂര്‍ കേന്ദ്രീകരിച്ച് നടന്ന മണിചെയ്‌ന്‍ തട്ടിപ്പില്‍ സതീശന് പങ്കുണ്ടെന്നായിരുന്നു അന്‍വറിന്റെ ആക്ഷേപം. സഭയ്‌ക്കുളളിലും പുറത്തും അന്‍വര്‍ ഈ ആക്ഷേപം ഉന്നയിച്ചു. അന്‍വര്‍ സഭയിലെത്താത്ത സമയം അനുമതിയില്ലാതെയാണ് അവധിയെടുത്തിരിക്കുന്നത് ചോദ്യം ചെയ്‌ത പ്രതിപക്ഷ നേതാവിന്റെ നടപടിയാണ് അന്‍വറിനെ പ്രകോപിപ്പിച്ചത്. ഫേസ്‌ബുക്കിലൂടെയും സഭയില്‍ തിരികെയെത്തിയും അന്‍വര്‍ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു. തന്റെ സംരംഭങ്ങളെല്ലാം അവസാനിപ്പിച്ച് രാഷ്‌ട്രീയത്തിന് മൂര്‍ച്ച കൂട്ടുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. […]