നടന്നത് മനുഷ്യക്കടത്ത്; ഗൂഢാലോചനയില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പങ്ക്- വി.ഡി സതീശന്
തിരുവനന്തപുരം: കുട്ടിയെ ദത്ത് നൽകിയ വിഷയത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഒക്ടോബർ 22ന് രാത്രിയാണ് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കിട്ടുന്നത്. അന്ന് രാത്രി തന്നെ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു പോയി പരിശോധിച്ച് ‘ലിംഗമാറ്റം‘ നടത്തി. രേഖകളിൽ ആൺകുട്ടിയെ പെൺകുട്ടിയാക്കി മാറ്റി. ഇതിൽ തന്നെ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞു കൊണ്ട് തന്നെ ഓഗസ്റ്റ് 7-ാം തീയതി ആന്ധ്രയിലെ ദമ്പതിമാർക്ക് അനുപമയുടെ കുട്ടിയെ […]