Blog Post

Karanavars > News >

കെഎസ്‌ആര്‍ടിസി: സമരം ചെയ്തത് കൊണ്ടല്ല, പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്ബള വിതരണം വൈകുന്നതെന്ന് ധനമന്ത്രി

തിരുവനന്തപുരം: സമരം ചെയ്തത് കൊണ്ടല്ല കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്ബള വിതരണം വൈകുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സമരം ചെയ്തത് കൊണ്ടാണ് ശമ്ബളം നല്‍കാത്തതെന്ന ഗതാഗതമന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം. ശമ്ബളവിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന സൂചനയും മന്ത്രി നല്‍കി. സംസ്ഥാനം ഇതുവരെ കടക്കെണിയില്‍ വീണിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.കെഎസ്‌ആര്‍ടിസി ശമ്ബള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്നും ധനമന്ത്രി ആവര്‍ത്തിച്ചു. തൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കേണ്ടത് മാനേജ്‌മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ […]

Read More

കെഎസ്‌ആര്‍ടിസിക്ക് 700 ബസ് വാങ്ങാന്‍ അനുമതി; മന്ത്രി ആന്റണി രാജു

കെഎസ്‌ആര്‍ടിസി–സ്വിഫ്റ്റിന് 700 സിഎന്‍ജി ബസ്സുകള്‍ വാങ്ങുവാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായും കിഫ്ബിയില്‍ നിന്ന് നാല് ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകള്‍ വാങ്ങുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്‌ആര്‍ടിസി–റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച്‌ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകള്‍ വാങ്ങുന്നത്. 2017-ന് ശേഷം ഈ വര്‍ഷമാണ് 116 പുതിയ ബസുകള്‍ വാങ്ങി കെഎസ്‌ആര്‍ടിസി–സ്വിഫ്റ്റിനായി സര്‍വ്വീസ് നടത്തുന്നത്. പുതിയ 700 ബസ്സുകള്‍ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപെടുകയും […]

Read More

‘കിട്ടുന്ന പണം മുഴുവന്‍ ശമ്ബളത്തിന് ചെലവഴിച്ചാല്‍ വണ്ടിയെങ്ങനെ ഓടും’; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയ്ക്ക് കിട്ടുന്ന വരുമാനം മുഴുവന്‍ ശമ്ബളത്തിനായി ചെലവഴിച്ചാല്‍ വണ്ടിയെങ്ങനെ ഓടിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ഒരു സര്‍ക്കാരിനും കെഎസ്‌ആര്‍ടിസിയുടെ ശമ്ബളം മുഴുവനായും കൊടുക്കാന്‍ സാധിക്കില്ല. പെന്‍ഷന്‍ കൊടുക്കുന്നത് സര്‍ക്കാരാണ്, മുപ്പത് കോടിയോളം താല്‍ക്കാലിക ആശ്വാസവും നല്‍കി. ഇതിനപ്പുറം സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ആന്റണി രാജു പറഞ്ഞു.മാനേജ്മെന്റിന്റെയോ ജീവനക്കാരുടെയോ പിടിപ്പുകേടുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. അനിയന്ത്രിതമായി ഡീസല്‍ വില കൂടിയതാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയാക്കിയത്. വരവും ചെലവും എല്ലാം നോക്കി കൈകാര്യം ചെയ്യേണ്ടത് […]

Read More

സ്വിഫ്റ്റിന്റെ വരുമാനം കൂട്ടിയത് മാധ്യമങ്ങള്‍; പരസ്യം നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം വാര്‍ത്തകളിലൂടെ ലഭിച്ചു- ആന്റണി രാജു

തിരുവനന്തപുരം: ഓരോ ചെറിയ അപകടങ്ങളും ചര്‍ച്ചയാക്കിയ മാധ്യമങ്ങള്‍ സ്വിഫ്റ്റ് ബസുകളെ മികച്ച കളക്ഷനിലേക്കെത്തിച്ചെന്ന് ആന്റണി രാജു.സ്വിഫ്റ്റിന്റെ വരുമാനം ഉയര്‍ന്നതിന്റെ ക്രെഡിറ്റ് മാധ്യമങ്ങള്‍ക്കാണ്. വന്‍തുക നല്‍കി പരസ്യം നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം ചെറിയ അപകടങ്ങളുടെ വാര്‍ത്തകളിലൂടെ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന് ലഭിച്ചു. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്ബോള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും സാധിച്ചെന്ന് മന്ത്രി പറഞ്ഞു. ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയാണ് സ്വിഫ്റ്റ് ബസുകള്‍ കളക്ഷനായി നേടിയത്. സ്വിഫ്റ്റ് ബസുകള്‍ക്ക് കൂടുതല്‍ റൂട്ടുകള്‍ ലഭിക്കുന്നതോടെ വരുമാനം ഗണ്യമായി വര്‍ധിക്കുമെന്നാണ് […]

Read More

ഇന്ധനവില വര്‍ധന: കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടലിന്റെ വക്കിലെന്ന് ആന്റണി രാജു

തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധന കാരണം കെ.എസ്.ആര്‍.ടി.സി. അടച്ചുപൂട്ടലിന് സമാനമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി ആന്റണി രാജു. ഇന്ധനവില ഇങ്ങനെ കൂടിയാല്‍ ശമ്ബളത്തിനുള്ള തുക കണ്ടെത്താന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഡിസംബറുമായി താരതമ്യം ചെയ്യുമ്ബോള്‍ ലിറ്ററിന് 38 രൂപ അധികമായി ചെലവിടേണ്ടി വരുന്നുണ്ട്. 40 കോടി രൂപയുടെ അധികച്ചെലവാണ് മാസം ഇന്ധന വിലവര്‍ധന കൊണ്ടുണ്ടാകുന്നത്. ചെലവുകുറയ്ക്കാനുള്ള മാര്‍ഗം കണ്ടെത്തേണ്ടിവരും. ഫര്‍ലോ ലീവില്‍ കുറച്ചുപേര്‍ പോയതിനാല്‍ ശമ്ബളത്തില്‍ മാസം 10 ലക്ഷം രൂപയുടെ കുറവുണ്ടാകും. ആവശ്യത്തിലധികം ജീവനക്കാരുള്ള വിഭാഗങ്ങളില്‍ ഇങ്ങനെ […]

Read More

കെഎസ്‌ആര്‍ടിസിയില്‍ കടുത്ത പ്രതിസന്ധി; കൃത്യമായി ശമ്ബളം കൊടുക്കാനില്ല, ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ കടുത്ത പ്രതിസന്ധിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ധനവില വര്‍ദ്ധനവാണ് പ്രതിസന്ധിയ്ക്ക് കാരണം.ജീവനക്കാര്‍ക്ക് ഇനിയുള്ള എല്ലാ മാസവും കൃത്യമായി ശമ്ബളം കൊടുക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധിയ്ക്കുള്ള പ്രതിവിധിയായി ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 2000 കോടി സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിയ്ക്ക് നല്‍കി. എന്നാല്‍ ഇന്ധനവില വര്‍ദ്ധനവ് കാരണം പ്രതിമാസം 500 കോടിയുടെ അധിക ചെലവുണ്ടായെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വിഫ്റ്റ് കെഎസ്‌ആര്‍ടിസിയുടെ അവിഭാജ്യ ഘടകമെന്നും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷം കഴിഞ്ഞാല്‍ […]

Read More

‘ബസ് ചാര്‍ജ് വര്‍ധനാ ഉത്തരവ് പെട്ടെന്നിറക്കണം’; ബസുടമകള്‍ ഗതാഗത മന്ത്രിയെ കണ്ടു

ബസ് ചാര്‍ജ് വര്‍ധന ഉത്തരവ് വേഗത്തിലിറക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെ കണ്ടു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തണമെന്നും അവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മന്ത്രിക്ക് അവര്‍ നിവേദനം നല്‍കി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കായാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പിന്നീടുന്ന ഓരോ കിലോമീറ്ററിനും 1 രൂപ വര്‍ധിപ്പിക്കാനും തീരുമാനിച്ചു. എന്നാല്‍ വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. […]

Read More

സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ട്, ഇപ്പോള്‍ നടക്കുന്നത് അനാവശ്യ സമരം; മന്ത്രി ആന്റണി രാജു

സ്വകാര്യ ബസ് സമരത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ഇപ്പോള്‍ നടത്തുന്നത് എല്ലാം അറിഞ്ഞുകൊണ്ടുള്ള അനാവശ്യമായ സമരമാണെന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ വെട്ടിലാക്കി കൊണ്ട് പരീക്ഷാസമയത്ത് തന്നെ സമരം വേണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ നിശ്ചയിച്ച സമയത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കില്‍ തലസ്ഥാന നഗരിയിലെ ബസ് ഉടമകള്‍ പങ്കെടുത്തില്ല.നഗരത്തിലെ മുഴുവന്‍ സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തുന്നതായാണ്. ബസ് സര്‍വീസ് […]

Read More

ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന അ​നി​വാ​ര്യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​വ് അ​നി​വാ​ര്യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അറിയിച്ചു .ഈ വി​ഷ​യ​ത്തി​ല്‍ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തീ​രു​മാ​ന​മു​ണ്ടാ​കുമെന്നും . കെഎ​സ്‌ആ​ര്‍​ടി​സി സി​റ്റി സ​ര്‍​വീ​സു​ക​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​ല​ക്‌ട്രി​ക് ബ​സു​ക​ളാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കിയിട്ടുണ്ട് .എന്നാല്‍,ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി ഇ​ട​പെ​ട്ട് ച​ര്‍​ച്ച ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.

Read More