എഫ്ബി ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീര്‍; ലിവിങ് ടുഗദറില്‍ കൂടെയുണ്ടായ ആളില്‍ നിന്ന് ഭീഷണി
കൊച്ചി: ലിവിങ് ടുഗതറിലെ പങ്കാളിയില്‍ നിന്നും വധഭീഷണി നേരിടുന്നതായി നടി അഞ്ജലി അമീര്‍. ഒരുമിച്ച് ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും, ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായി അഞ്ജലി പറയുന്നു. ആത്മഹത്യയുടെ വക്കിലാണ് താന്‍. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് ലൈവില്‍ അഞ്ജലി പറഞ്ഞു. ഒരാളെന്നെ വല്ലാതെ മനസികമായി ദ്രോഹിക്കുന്നു. എനിക്ക് ഒരുതരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയായിട്ട് പല സാഹചര്യങ്ങള്‍ കൊണ്ടും എനിക്ക് ലിവിങ് ടുഗതറില്‍ കഴിയേണ്ടി വന്നു. ആദ്യം അയാള്‍ എന്ന കബളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം ഞാന്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പുറത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ […]