വൈ. അനില്‍ കാന്ത് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി വൈ. അനില്‍ കാന്ത് ചുമതലയേറ്റു. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിരമിക്കുന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ബൊക്കെ നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് ഡി.ജി.പിയുടെ അധികാരത്തിന്‍റെ പ്രതീകമായ ബാറ്റണ്‍ ഏറ്റുവാങ്ങി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഡല്‍ഹി സ്വദേശിയായ അനില്‍ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്. പട്ടിക വിഭാഗത്തില്‍ നിന്നും ഡി.ജി.പിയാകുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. 1988 […]