വിവാഹമാണ്, ചൈനയില്‍ നിന്ന് നാട്ടിലെത്തിക്കണം; സഹായമഭ്യര്‍ഥിച്ച് ആന്ധ്ര യുവതി
ന്യൂഡല്‍ഹി: ഈ മാസം വിവാഹമാണെന്നും വുഹാനില്‍ നിന്ന് തിരികെ നാട്ടിലെത്താന്‍ സഹായിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് യുവതി. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയായ ജ്യോതിയാണ് വീഡിയോയിലൂടെ സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. വുഹാനില്‍ നിന്നും ഇന്ത്യക്കാരെയും വഹിച്ചെത്തിയ ആദ്യ എയര്‍ ഇന്ത്യ വിമാനത്തില്‍ വരേണ്ടതായിരുന്നു താനെന്നും എന്നാല്‍ പനി ഉണ്ടായതിനാല്‍ തന്നെ സംഘത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നെന്നും ജ്യോതി പറയുന്നു. ഞാനും എന്റെ സഹപ്രവര്‍ത്തകരും(58 പേര്‍) വുഹാനില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ എയര്‍ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഞങ്ങളില്‍ […]