വോട്ട് തരൂ, 200 രൂപയുടെ മദ്യം 50 രൂപയ്ക്ക് തരാം: വാഗ്ദാനവുമായി ആന്ധ്ര ബിജെപി അധ്യക്ഷന്‍……
വിജയവാഡ: 2024ൽ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു കോടി വോട്ട് നൽകുകയാണെങ്കിൽ 200 രൂപയുടെ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകാമെന്ന വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷൻ സോമു വീർരാജു. ചൊവ്വാഴ്ച വിജയവാഡയിൽ വെച്ച് നടന്ന യോഗത്തിൽ വെച്ചായിരുന്നു സോമു വീർരാജുവിന്റെ പ്രഖ്യാപനം. ഒരു കോടി വോട്ട് ബിജെപിയ്ക്ക് നൽകൂ, ഞങ്ങൾ 70 രൂപയ്ക്ക് മദ്യം നൽകും. കൂടുതൽ വരുമാനം ഉണ്ടാവുകയാണെങ്കിൽ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകുമെന്ന് സോമു വീർരാജു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ […]