2019ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്
നോവലിസ്റ്റും ചെറുകഥാകൃത്തും രാഷ്ട്രീയചിന്തകനുമായ ആനന്ദിന് എഴുത്തച്ഛന്‍ പുരസ്‌കാരം. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കേരള സർക്കാർ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. അദ്ദേഹത്തിന്റെ കൃതികളെല്ലാം മനുഷ്യ ജീവിതത്തിന്റെ സങ്കീര്‍ണാനുഭവങ്ങളെ ദാര്‍ശനികതയും തത്വചിന്തയുംചേര്‍ന്ന സവിശേഷ ഭാഷയില്‍ ആവിഷ്‌കരിച്ചവയായിരുന്നു. രാഷ്ട്രീയ–സാമൂഹ്യശാസ്ത്ര വിശകലനങ്ങളിലൂടെ സമകാലിക സമൂഹത്തെ ആഴത്തില്‍ രേഖപ്പെടുത്തിയ ചിന്തകന്‍ കൂടിയായിരുന്നു അദ്ദേഹം.’അഭയാര്‍ഥികള്‍‘,മരണസര്‍ട്ടിഫിക്കറ്റ്‘, ‘ആള്‍ക്കൂട്ടം‘, ‘മരുഭൂമികള്‍ ഉണ്ടാകുന്നത്‘,’ഗോവര്‍ധന്റെ യാത്രകള്‍‘, ‘ഒടിയുന്ന കുരിശ്‘, ‘നാലാമത്തെ ആണി‘ തുടങ്ങിയ ആനന്ദിന്റെ കൃതികള് പ്രശസ്തങ്ങളാണ്. തിരുവനന്തപുരം […]