അമ്ബലമുക്ക് കൊലപാതകം: യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി
തിരുവനന്തപുരം: വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന്‍ കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. പേരൂര്‍ക്കടയില്‍ നടത്തിയ തെളിവെടുപ്പിലാണ് ഇയാള്‍ താമസിച്ച മുറിയില്‍ നിന്ന് കത്തി കണ്ടെത്തിയത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മോഷണത്തിനിടെയാണ് അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയെ ഇയാള്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു മുന്‍പ് പ്രതി രാജേന്ദ്രന്‍ ജോലിചെയ്തിരുന്നത് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിലായിരുന്നു. ഹോട്ടലിനോട് ചേര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ ഒന്നരമണിക്കൂര്‍ നീണ്ട തെളിവെടുപ്പിനൊടുവിലാണ് […]