ഞാന്‍ തന്നെ ആ മലയാളി, എന്റെ അമ്മച്ചിയാണെ സത്യം ആ നാലെണ്ണത്തിനെയും തൂക്കിയിരിക്കും, നെഞ്ചുറപ്പുള്ള മലയാളിയാടാ പറയുന്നേ
തിരുവനന്തപുരം: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരെ കണ്ടെത്താന്‍ തീഹാര്‍ ജയിലിലെ അധികൃതര്‍ക്ക് സാധിച്ചില്ല എന്ന വാര്‍ത്ത പരന്നിരുന്നു. വധശിക്ഷ താരതമ്യേന കുറവായതിനാല്‍ പൊതുവേ ഇന്ത്യയില്‍ ആരാച്ചാര്‍മാരുടെ ആവശ്യം വിരളമായിരുന്നു. നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള കയര്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങള്‍ തയാറായിട്ട് പോലും ആരാച്ചാരെ മാത്രം ഇതുവരെ കിട്ടിയിട്ടില്ല. എന്നാല്‍ നിരവധി പേര്‍ ആ ജോലി സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് തീഹാര്‍ ജയിലിലേക്ക് കത്ത് അയച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ മലയാളി താനാണെന്ന് […]