Blog Post

Karanavars > News >

വാരിയന്‍ കുന്നത്തിനെ ഒഴിവാക്കാനുള്ള നീക്കം ആര്‍.എസ്.എസിന്‍റെ അല്‍പത്തരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇനം; തോമസ് ഐസക്

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ നിര്‍ബന്ധിത മതംമാറ്റത്തിന് ചരിത്രത്തില്‍ എന്തു തെളിവാണ് ഉള്ളതെന്ന് സി.പി.എം നേതാവ് തോമസ് ഐസക്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരു പങ്കുമില്ലാതിരുന്ന ആര്‍എസ്‌എസുകാര്‍, യഥാര്‍ത്ഥ സ്വാതന്ത്ര്യസമരസേനാനികളുടെ യോഗ്യത നിശ്ചയിക്കാനിറങ്ങിപ്പുറപ്പെട്ടതിനെക്കാള്‍ വലിയ വിരോധാഭാസമെന്തുണ്ടെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിച്ചു. തോമസ് ഐസകിന്‍റെ കുറിപ്പ് തിഹാര്‍ ജയിലില്‍ കിടക്കുന്ന കൊടുംകുറ്റവാളികളുടെ കൈയില്‍ അധികാരം കിട്ടിയെന്നു സങ്കല്‍പ്പിക്കുക. തങ്ങളെ അറസ്റ്റു ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിശിഷ്ടസേവാ മെഡല്‍ പൂര്‍വകാല പ്രാബല്യത്തോടെ പിന്‍വലിക്കാന്‍ അവര്‍ തീരുമാനിച്ചാല്‍, […]

Read More

വാരിയം കുന്നനെയും ആലി മുസ്ല്യാരെയും രക്തസാക്ഷി പട്ടികയില്‍ നിന്നൊഴിവാക്കുന്നു, നീക്കം ചെയ്യുന്നത് 387 പേരുകള്‍

ന്യൂഡല്‍ഹി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ ലഹള നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്‌ നിയോഗിച്ച മൂന്നംഗ സമിതിയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തതെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ടുചെയ്യുന്നത്. വാരിയന്‍ കുന്നന്‍ ഒരു കലാപകാരിയാണെന്ന് പറഞ്ഞുകൊണ്ടാണ് ശുപാര്‍ശ അവസാനിപ്പിക്കുന്നത്. സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച്‌ പുതുക്കിയ സ്വതന്ത്ര സമര സേനാനികളുടെ പട്ടിക ഒക്ടോബറോടെ പ്രസിദ്ധീകരിക്കുമെന്ന് ഐ […]

Read More