അലാസ്‌കന്‍ നഗരത്തില്‍ ഇനി സൂര്യന്‍ ഉദിക്കുക അടുത്ത വര്‍ഷം; 66 ദിവസം ഇരുട്ടില്‍
ടൊറന്റോ: ആര്‍ട്ടിക് സര്‍ക്കിളിനുള്ളില്‍ ഒരു പ്രതിഭാസമുണ്ട്, സൂര്യന്‍ ഉദിക്കാത്ത മാസങ്ങള്‍! ഇതിനെ ‘ധ്രുവരാത്രി‘ എന്ന് വിളിക്കുന്നു. വടക്കേഅമേരിക്കയുടെ വടക്കേ അറ്റത്ത് അലാസ്‌കന്‍ പട്ടണമായ ഉത്കിയാഗ്വിഗ് നിവാസികള്‍ക്ക് ഇനി നേരം പുലരാന്‍ 66 ദിവസം കഴിയണം! ബുധനാഴ്ചയാണ് ഇവിടെ ഈ വര്‍ഷം അവസാനമായി സൂര്യനെ കണ്ടത്. ബുധനാഴ്ച ഉച്ചയോടെ സൂര്യന്‍ അസ്മതിച്ചു. ഇനി ഈ വര്‍ഷം സൂര്യനുദിക്കില്ല. 2021 ജനുവരി 23 ന് ശേഷമേ ഇനി ഇവിടെ സൂര്യന്‍ ഉദിക്കൂവെന്ന് യുഎസ് കാലവാസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു. 24 […]