കരുവാറ്റ കൊലപാതകം: 13-കാരിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ആലപ്പുഴ കരുവാറ്റയിൽ വയോധികൻ ശിവൻകുട്ടി ചെട്ടിയാർ കൊല്ലപ്പെട്ട കേസിൽ, മുഖ്യ ആസൂത്രകയെന്ന് പോലീസ് കണ്ടെത്തിയ 13 വയസ്സുകാരിയായ പെൺകുട്ടിയുടെ ജാമ്യാപേക്ഷ ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇന്ന് പരിഗണിക്കും. കേസിൽ കൂട്ടുപ്രതികളായ മൂന്ന് ആൺകുട്ടികൾക്ക് നേരത്തെ കർശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പെൺകുട്ടിയും അഡ്വക്കേറ്റ് വഴി ജാമ്യാപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 15-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഐഫോണും ബൈക്കും വാങ്ങുന്നതിനായി വീട്ടിൽ സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചെന്നും, ഇത് മുത്തച്ഛനായ ശിവൻകുട്ടി ചെട്ടിയാർ കണ്ടതോടെ കൊലപ്പെടുത്താൻ […]