കളിയിക്കാവിളയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയത് നിരോധിത സംഘടനയായ ‘അല്‍ ഉമ്മ’ പ്രവര്‍ത്തകര്‍; കേന്ദ്രം ബംഗളൂരു
തിരുവനന്തപുരം: കളിയിക്കാവിളയില്‍ ചെക്ക്പോസ്റ്റില്‍ എഎസ്ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. അബ്ദുള്‍ ഷെമീമിനെയും തൗഫീഖിനെയുമാണ് മജിസ്ട്രേറ്റിനു മുമ്ബാകെ ഹാജരാക്കുന്നത്. തമിഴ്നാട്ടിലെ ‘അല്‍ ഉമ്മ‘ എന്ന നിരോധിതസംഘടനയുടെ പ്രവര്‍ത്തകരാണ് ഇവര്‍. പൊങ്കലിനോടനുബന്ധിച്ച് കോടതി അവധിയായതിനാല്‍ തക്കലയില്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനാണ് സാധ്യത. മുഖ്യപ്രതികളായ നാഗര്‍കോവില്‍ തിരുവിതാംകോട് സ്വദേശികളായ തൗഫീഖ്(28), അബ്ദുള്‍ ഷെമീം(32) എന്നിവരെ ഉഡുപ്പി പോലീസ് തമിഴ്നാട് പോലീസിന് കൈമാറിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് കന്യാകുമാരി എസ്പി ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉഡുപ്പി ഡിവൈഎസ്പി […]