അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയത് -വി.ഡി. സതീശന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി.ഡി. സതീശന്‍. കെ. കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിനെ കൈപിടിച്ച് ഉയര്‍ത്താന്‍ കഴിഞ്ഞു. പാര്‍ട്ടി വിട്ടവരാരും കരുണാകരനെ പോലെ വലിയവരല്ലെന്നും സതീശന്‍ പറഞ്ഞു. അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയത്. അര്‍ഹിക്കാത്തവര്‍ക്ക് അംഗീകാരം കൊടുക്കരുതെന്നതാണ് പാഠം. അവസരങ്ങളൊന്നും ലഭിക്കാത്ത നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. സി.പി.എമ്മില്‍ നിന്ന് വന്നവര്‍ കോണ്‍ഗ്രസിലുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ഒരു പാര്‍ട്ടി എന്നതിനപ്പുറത്ത് ആള്‍കൂട്ടമായി കോണ്‍ഗ്രസ് മാറരുത്. അസംതൃപ്തര്‍ പോകട്ടെ എന്ന നിലപാട് […]