അയ്യായിരം പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയക്കായി പണം നല്‍കി തല അജിത്ത്
തമിഴകത്ത് സൂപ്പര്‍താരങ്ങളില്‍ എറ്റവും കൂടുതല്‍ ആരാധകരുളള ഒരാളാണ് തല അജിത്ത്. നടന്റെ സിനിമകളുടെ റിലീസ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും അജിത്ത് ചിത്രങ്ങള്‍ക്ക് വലിയ വരവേല്‍പ്പാണ് ലഭിക്കാറുളളത്. അഭിനയത്തില്‍ മാത്രമല്ല നിത്യജീവിതത്തിലും ഒരു താരം കൂടിയാണ് അദ്ദേഹം. ദുരിതമനുഭവിക്കുന്നവര്‍ക്കായെല്ലാം പലപ്പോഴും സഹായ ഹസ്തവുമായി തല എത്താറുണ്ട്. കഴിഞ്ഞ ദിവസം 5000പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായുളള പണം നല്‍കി അജിത്ത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗായത്രി എന്ന യുവതിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. 5000പേര്‍ക്ക് […]