അജിത് പവാര്‍ ത്രികക്ഷി മന്ത്രിസഭയില്‍ വീണ്ടും ഉപമുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നുവെന്ന് സൂചന
മുംബൈ : ബി.ജെ.പി – എന്‍.സി.പി മന്ത്രിസഭയില്‍ 80 മണിക്കൂര്‍ മാത്രം ഉപമുഖ്യമന്ത്രി സ്ഥാനത്തിരുന്ന ശേഷമാണ് എന്‍.സി.പി നേതാവ് അജിത് പവാര്‍ ആ സ്ഥാനം ഒഴിയുന്നത്. എന്നാല്‍ സ്ഥാനത്യാഗം ചെയ്ത് രണ്ടുദിവസത്തിനുള്ളില്‍ തന്നെ എന്‍.സി.പി നേതൃത്വവുമായി അജിത് വീണ്ടും സഖ്യത്തിലായി. എന്നാല്‍ തക്കസമയത്ത് പാര്‍ട്ടിയെ വഞ്ചിച്ച് ബി.ജെ.പിയോടൊപ്പം പോയ അജിത് പവാറിന്റെ രാഷ്ട്രീയ ഭാവി തുലാസിലാണെന്നും ഇനി രാഷ്ട്രീയ വനവാസമാണ് അദ്ദേഹത്തിന് പറഞ്ഞിട്ടുള്ളതെന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ അജിത് പവാര്‍ എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് ത്രികക്ഷി സഖ്യസര്‍ക്കാരില്‍ […]