എയര്‍ടെല്‍ ആപ്പില്‍ സുരക്ഷാ വീഴ്ച; 30 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യമായി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം സേവനദാതാവായ ഭാരതി എയര്‍ടെലിന്റെ മൊബൈല്‍ ആപ്പില്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. സ്വതന്ത്ര സൈബര്‍സുരക്ഷാ ഗവേഷകനായ എഹ്രാസ് അഹമ്മദ് ആണ് 30കോടിയോളം വരുന്ന എയര്‍ടെല്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കുന്ന സുരക്ഷാവീഴ്ച കണ്ടെത്തിയത്. എയര്‍ടെല്‍ മൊബൈല്‍ ആപ്പിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫെയ്‌സിലാണ് (എപിഐ) പ്രശ്‌നമുള്ളത്. മൊബൈല്‍ നമ്ബര്‍ മാത്രം ഉപയോഗിച്ച് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈക്കലാക്കാന്‍ ഇത് ഹാക്കര്‍മാരെ സഹായിച്ചിട്ടുണ്ടാവാമെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് എയര്‍ടെല്‍ ഈ പ്രശ്‌നം […]