വാങ്ങാനാളില്ല… എയര്‍ ഇന്ത്യ അടച്ചു പൂട്ടല്‍ ഭീഷണിയില്‍
ന്യൂഡല്‍ഹി: കടത്തില്‍ മുങ്ങിയ, രാജ്യത്തെ പൊതുമേഖലാ വിമാന കമ്ബനിയായ എയര്‍ ഇന്ത്യ അടുത്ത ജൂണ്‍ മാസത്തോടെ അടച്ച് പൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. വാങ്ങാന്‍ സ്വകാര്യ കമ്ബനികളൊന്നും രംഗത്തുവരാത്ത സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ അടച്ച് പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ‘എയര്‍ ഇന്ത്യക്ക് നിലവില്‍ ഏകദേശം 60,000 കോടി രൂപയുടെ കടബാധ്യതയുണ്ട്, ഓഹരി വിറ്റഴിക്കലിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കിലും തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാങ്ങാന്‍ ആളില്ലെങ്കില്‍ അടുത്ത വര്‍ഷം ജൂണോട് കൂടി ജെറ്റ് എയര്‍വെയ്‌സിന് സംഭവിച്ചത് പോലെ എയര്‍ ഇന്ത്യക്കും […]