കൊറോണ ഭീഷണി: ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് വുഹാനിലേക്ക്
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനീസ് നഗരങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം ഇന്ന് പുറപ്പെടും. 325 ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധിച്ച വുഹാനില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബോയിംഗ് 747 വിമാനം ഇന്നുച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 16 ജീവനക്കാരു൦ ഡോക്ടര്‍മാരും അടങ്ങിയ സംഘമാണ് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പുറപ്പെടുന്നത്. അതേസമയം വൈറസ് ബാധയേറ്റവര്‍ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തും. മാസ്‌കുകള്‍, ഗ്ലൗസുകള്‍, മരുന്ന് എന്നിവ കരുതും. ഓരോ […]