കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല; നിലപാടില്‍ മാറ്റമില്ല, ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കൃഷി മന്ത്രി നരേന്ദ്രസിംഗ്
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നിയമങ്ങളുമായി ബന്ധപ്പെട്ട മറ്റു സാധ്യതകള്‍ കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിതരണത്തിനായുള്ള അഗ്രികള്‍ചറല്‍ പ്രൊഡ്യൂസ് കമ്മിറ്റി(എപിഎംസി) വിപുലീകരിക്കും. എപിഎംസിക്ക് കൂടുതല്‍ വിഭവങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. എപിഎംസികള്‍ വഴി ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് […]