മുസ്ലിമായ ആദില്‍ അന്യമതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ഷോക്കായി; അണ്‍ഫോളോ ചെയ്യുന്നുവെന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് കിടിലന്‍ മറുപടി നല്കി താരം
നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിമിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. തൃശൂര്‍ സ്വദേശിയായ നമിതയെയാണ് ആദില്‍ വിവാഹം കഴിച്ചത്. അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് ആദിലിന് നേരെ വിമര്‍ശനവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മുസ്ലിമായ ആദില്‍ അന്യമതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ഷോക്കായി പോയെന്നും ആദിലിനെ അണ്‍ഫോളോ ചെയ്യുകയാണെന്നുമുള്ള ഒരു കമന്റിന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലൂടെ തന്നെ ആദില്‍ മറുപടി നല്കി. കമന്റിന്റെ സ്ക്രീന്‍ഷോട്ടും താരം പോസ്റ്റ് […]