Blog Post

Karanavars > News >

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം

കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളേ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം.ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചികിത്സയോടും മരുന്നുകളോടും അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും നില തൃപ്തികരമാണെന്നും ബുള്ളറ്റിനില്‍ പറയുന്നുണ്ട്. മാര്‍ച്ച്‌ 30നാണ് നെഞ്ചുവേദനയേ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച്‌ 31ന് ഇദ്ദേഹത്തെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി.

Read More

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

കൊച്ചി: ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നടനും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃ്പതികരമാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് മാര്‍ച്ച്‌ 30നാണ് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ രക്തധമനിയില്‍ തടസ്സം കണ്ടതിനെ തുടര്‍ന്ന് അടുത്ത ദിവസം ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കുകയായിരുന്നു. ശ്രീനിവാസന്‍ മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More

ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചെന്നൈ യാത്ര മുടങ്ങി. ഇന്നലെ വൈകിട്ട് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നും സ്പൈസ് ജെറ്റില്‍ ചെന്നൈക്ക് പോകാനെത്തിയ താരത്തിന് പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തിലേക്ക് കയറുമ്ബോഴായിരുന്നു ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് സഹയാത്രികരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതരുടെ നേതൃത്വത്തില്‍ താരത്തെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. നേരത്തെ മുതല്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടറുടെ ചികിത്സയിലാണ് ശ്രീനിവാസന്‍.

Read More