ദിലീപിന് വീണ്ടും തിരിച്ചടി; ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാനാകില്ലെന്ന് കോടതി
കൊച്ചി: നടി ആക്രമണക്കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. തെളിവുകള്‍ കൈമാറാനാകില്ല, വേണമെങ്കില്‍ ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ തെളിവുകള്‍ പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. അന്വേഷണസംഘം കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് വേണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. പ്രതികളുടെയും സാക്ഷികളുടെയും മൊബൈല്‍ഫോണുകള്‍, ലാപ്ടോപ്പുകള്‍, കമ്ബ്യൂട്ടറുകള്‍ തുടങ്ങിയവയില്‍ പകര്‍ത്തിയിരുന്ന തെളിവുകളുടെ പകര്‍പ്പുകളാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ തെളിവുകള്‍ ദിലീപിന് കൈമാറരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തെളിവുകള്‍ ദിലീപിന്റെ കൈവശം ലഭിച്ചാല്‍, ഇത് ഇരയുടെ […]