ചിത്രീകരണത്തിനിടെ തമിഴ് നടന്‍ അജിത്തിന് പരിക്ക്
ചെന്നൈ: തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. വലിമൈ എന്ന ചിത്രത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ടിനിടയാണ് താരത്തിന് പരിക്കേറ്റത്. അജിത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് വലിമൈയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് വിവരം. അജിത്തിന്റെ പരുക്ക് ഭേദമായാല്‍ ഉടന്‍ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങുമെന്നും പറഞ്ഞിട്ടുണ്ട്. നിസാര പരിക്കാണെന്നാണ് റിപ്പോര്‍ട്ട്. തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് തല അജിത്ത്. അജിത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. അജിത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വലിമൈ […]