അഭിമന്യു വധം: പ്രധാന പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പൊലീസിനുമുന്നില്‍ കീഴടങ്ങി
ആലപ്പുഴ: വള്ളികുന്നം പടയണിവട്ടം ദേവീക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘട്ടനത്തില്‍ 15 വയസുകാരന് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനപ്രതിയെന്നു കരുതുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. വള്ളിക്കുന്നം സ്വദേശി സജയ് ദത്ത് എന്ന ഇരുപത്തൊന്നുകാരനാണ് ഇന്നുരാവിലെ പാലാരിവട്ടം സ്റ്റേഷനില്‍ കീടങ്ങിയത്. ഇന്നലെ ഇയാളുടെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വള്ളിക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 14ന് രാത്രി 9.30ന് ക്ഷേത്രത്തിനു മുന്നിലെ സ്കൂളിനു സമീപമായിരുന്നു […]