ഭരണമുറപ്പിച്ച് ആം ആദ്മി; മുഖ്യമന്ത്രി പദത്തില് ഹാട്രിക് നേട്ടത്തിനു കേജരിവാള്
ന്യൂഡല്ഹി: ഡല്ഹിയില് തുടര്ച്ചയായ മൂന്നാംവട്ടവും ഭരണമുറപ്പിച്ച് ആം ആദ്മി പാര്ട്ടി. വോട്ടെടുപ്പ് നടന്ന 70 അംഗ നിയമസഭ സീറ്റില് എഎപി 58 സീറ്റുകളില് മുന്നിട്ടു നില്ക്കുകയാണ്. കഴിഞ്ഞ തവണ നേടിയതിനേക്കാള് സീറ്റ് കുറവാണെങ്കിലും വിജയത്തിന്റെ മാറ്റ് ഒട്ടും കുറയുന്നില്ല. അതേസമയം, ബിജെപി കഴിഞ്ഞ തവണത്തേക്കാള് നിലമെച്ചപ്പെടുത്തി. 12 സീറ്റില് ബിജെപി ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില് വെറും മൂന്നു സീറ്റാണ് ബിജെപിക്കു ലഭിച്ചതത്. കോണ്ഗ്രസിന് സീറ്റ് ഒന്നും ലഭിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോണ്ഗ്രസിന് സീറ്റ് നേടാന് കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച […]