ആംആദ്മി പാര്‍ട്ടി മുന്നേറുന്നു; 52 മണ്ഡലങ്ങളില്‍ ലീഡ്, ബി.ജെ.പിക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ ആംആദ്മി പാര്‍ട്ടി മുന്നേറുന്നു. നിലവില്‍ 52 മണ്ഡലങ്ങളില്‍ എ.എ.പി ലീഡ് ചെയ്യുകയാണ്. ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി. ബിജെപി 18 സീറ്റിലും കോണ്‍ഗ്രസ് ഒരുസീറ്റില്‍ ലീഡ് ചെയ്തിരുന്നെങ്കിലും പുതിയ ഫല സൂചന അനുസരിച്ച് ആംആദ്മി പാര്‍ട്ടി കുതിച്ച് മുന്നേറുകയാണ്. ഫല സൂചനകളും എക്‌സിറ്റ് പോള്‍ ഫലങ്ങളും ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അതേസമയം ഭരണം തങ്ങള്‍ക്കാണെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. […]