മന്ത്രി എ.സി മൊയ്തീന്റെ വോട്ട്: വിവാദത്തില്‍ കഴമ്പില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്
തൃശൂര്‍ : രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ പോളിങ് സമയത്തിന് മുമ്ബായി ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയെന്ന മന്ത്രി എ.സി. മൊയ്തീനെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടര്‍. പോളിങ് സമയം ആരംഭിക്കുന്നതിന് മുമ്ബ് മന്ത്രി വോട്ട് രേഖപ്പെടുത്തിയതില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാകളക്ടറോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ വാച്ചില്‍ 7 മണിയായപ്പോഴാണ് വോട്ടിങ് തുടങ്ങിയത്. ഇതില്‍ ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മന്ത്രിക്കെതിരായി ഉയര്‍ന്നിട്ടുള്ള ആരോപണത്തില്‍ ഒരു […]