Blog Post

Karanavars > News >

ക്ലിഫ് ഹൗസ് നവീകരണത്തിന് 98 ലക്ഷം രൂപ; ടെന്‍ഡറില്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിയുടെ കരാറിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസില്‍ 98 ലക്ഷം രൂപയുടെ നവീകരണ പ്രവ‍ര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതിയായി. ഊരാളുങ്കല്‍ ലേബ‍ര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി തയ്യാറാക്കിയ നല്‍കിയ എസ്റ്റിമേറ്റിനാണ് സ‍ര്‍ക്കാ‍ര്‍ അനുമതി നല്‍കിയിരിക്കുന്നത്. ക്ലിഫ് ഹൗസിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍,‍ ഡ്രൈവര്‍മാര്‍, ഗണ്‍മാന്‍മാര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരുടെ വിശ്രമ മുറികള്‍ നവീകരിക്കുന്നതിനാണ് 98 ലക്ഷത്തിന്‍റെ നിര്‍മ്മാണ അനുമതി നല്‍കി ഉത്തരവിറങ്ങിയിരിക്കുന്നത്. ടെന്‍ഡറില്ലാതെ കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൈമാറാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്ബോള്‍ മന്ത്രിമാര്‍ അവരുടെ ഔദ്യോഗിക വസതികളിലും […]

Read More