കരിപ്പൂര്‍ വിമാനദുരന്തം: പരിക്കേറ്റ 75 പേര്‍ക്ക് നഷ്ടപരിഹാരം നല്കി
മലപ്പുറം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തിന് ഒരുവര്‍ഷം തികയാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ നഷ്ടപരിഹാരം ലഭിച്ചത് 75 പേര്‍ക്ക്. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് ഏഴിനായിരുന്നു കോഴിക്കോട് വിമാനത്താവളത്തില്‍ ദുബൈയില്‍നിന്നെത്തിയ വിമാനം അപകടത്തില്‍പെട്ടത്. 21പേര് മരിക്കുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 75 പേര്‍ക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. പരിക്കേറ്റ മറ്റുള്ളവരും മരിച്ചവരുടെ ബന്ധുക്കളും തുടര്‍നടപടികള്‍ക്ക് വിദേശത്തുള്ള നിയമസ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമായോ എന്നതിനെക്കുറിച്ചറിയില്ലെന്ന് വിമാന കമ്ബനി അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരില്‍ 122 പേരും മരിച്ചവരില്‍ ഒരാളുടെ […]