സ്കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കം
അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കമായി. മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് ട്രാക്കുണര്‍ന്നത്. ഈ ഇനത്തില്‍ എറണാകുളം, കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ അമിത് എന്‍.വി സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്കൂളിലെ ചാന്ദിനി സി. സ്വര്‍ണം നേടി. ഈ ഇനത്തില്‍ തിരുവനന്തപുരം സായിയിലെ മിന്നു പി. റോയ് വെള്ളിയും പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ അനന്യ വെങ്കലവും നേടി. […]