പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ 63 കാരന്‍ അറസ്റ്റില്‍
കൂത്തുപറമ്ബ്•ടിക്ക് ടോക് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ 63 കാരന്‍ അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൈതേരി പതിനൊന്നാംമൈല്‍ വിപി ഹൗസില്‍ കെ.കെ.ധര്‍മരാജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ‘ടിക് ടോക്‘ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ആലപ്പുഴ നൂറനാട് സ്വദേശിയായ എസ്.അരുണ്‍ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച ശേഷം മൂന്നാറിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ 2 പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ ലിജിനെയും(26) പീഡനത്തിനു കൂട്ടുനിന്ന ശിവപുരം കരൂന്നിയിലെ കെ.സന്തോഷിനെയും […]