മരിച്ചയാളുടെ അക്കൗണ്ടിൽനിന്ന് 25.8 ലക്ഷം അടിച്ചുമാറ്റി
മരിച്ചയാളുടെ അക്കൗണ്ടിൽനിന്ന് 25.8 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. തിരുച്ചിറപ്പള്ളിയിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിലാണ് സംഭവം. ബാങ്ക് മാനേജർ ഷെയ്ഖ് മൊയ്ദീൻ, അസിസ്റ്റന്റ് മാനേജർ ചിന്നദുരൈ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സോണൽ മാനേജരുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ വയലൂർ ശാഖയിൽ ഉപഭോക്താവായിരുന്ന എമിസോള എന്നയാൾ കുറച്ചുവർഷം മുമ്പ് മരിച്ചുപോയിരുന്നു. ഇവരുടെ അക്കൌണ്ടിൽനിക്ഷേപിച്ചിരുന്ന പണം പിൻവലിക്കാൻ അവകാശികൾ ആരും എത്തിയിരുന്നില്ല. അതിനിടെയാണ് എമിസോളയുടെ വ്യാജ ഒപ്പിട്ട് […]