ഏഴു മക്കളും ഏഴ് ചെറു മക്കളുമുള്ള 60കാരിയുമായി 22കാരന് പ്രണയം; പൊലീസ് കേസെടുത്തു
ഡല്‍ഹി: ഏഴ് കുട്ടികളുടെ അമ്മയായ 60കാരിയെ പ്രണയിച്ചതിന് 22കാരനെതിരെ പൊലീസ് കേസെടുത്തു. 60കാരിയുടെ ഭര്‍ത്താവിന്‍റെയും മകന്‍റെയും പരാതിയിലാണ് കേസ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ഏഴു മക്കളും ഏഴ് ചെറുമക്കളുമുള്ള സ്ത്രീയെയാണ് 22കാരന്‍ പ്രണയിച്ചത്. കഴിഞ്ഞ ദിവസം ആഗ്രയിലെ എത്മാദുദ്ദൗള പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രകാശ് നഗര്‍ സ്വദേശിയാണ് യുവാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്‍റെ ഭാര്യയുടെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നുവെന്ന് കാട്ടിയാണ് പരാതി. ഇതോടെ 22കാരനെയും 60കാരിയെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ഇവിടെ വെച്ച് തങ്ങള്‍ […]